പാലക്കാട്: വെള്ളമെന്ന് കരുതി ടർപ്പൻടൈൻ കുടിച്ച രണ്ട് വയസ്സുകാരി ചികിത്സയിൽ. പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം നടന്നത്.
കിഴക്കഞ്ചേരി സ്വദേശിനിയായ കുഞ്ഞിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യ നിലയിൽ മാറ്റം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.