കണ്ണൂര്‍ : ശ്രീകണ്ഠപുരം നിടിയേങ്ങ കാക്കണ്ണംപാറയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളായ അസം സ്വദേശി ജാസ് നസ്രി(35), ഒഡിഷ സ്വദേശി രാജേഷ് മഹാനന്ദിയ(25) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മൂന്ന് പേര്‍ക്ക് ഇടിമിന്നലേറ്റു. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ഗൗതം(40) പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചെങ്കല്‍ ക്വാറിയില്‍ നിന്ന് ജോലി കഴിഞ്ഞ് വാടക മുറിയിലേക്ക് നടന്നു പോകുമ്പോളാണ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി രണ്ടുപേരുടെയും മരണം സംഭവിക്കുകയായിരുന്നു.