
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത ഇടത്തുണ്ടായ ട്രെയിനപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിറയിൻകീഴും വർക്കലയിലും ട്രെയിൻ തട്ടി സ്ത്രീകൾ മരിച്ചു. കരുനിലക്കോട് സ്വദേശി സുഭദ്രയാണ് വർക്കലയിൽ മരിച്ചത്. ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചായിരുന്നു അപകടം. ചിറയിൻകീഴിൽ താമ്പ്രം എക്സ്പ്രസ് ഇടിച്ചാണ് സ്ത്രീ മരണപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.