

കൽപ്പറ്റ: വയനാട് വെള്ളമുണ്ട വാരാമ്പറ്റയിൽ കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് പരിക്കേറ്റത്.ആതിരയുടെ ഭർത്താവായ രാജുവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.ഇയാൾക്കെതിരെ വെള്ളമുണ്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.