കൊല്ലം : പോലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടു പ്രതികൾ ചാടിപ്പോയി. കൊല്ലത്താണ് സംഭവം. ഇവർ രക്ഷപ്പെട്ടത് കൈവിലങ്ങുമായാണ്. രക്ഷപ്പെട്ടത് മോഷണക്കേസിൽ തിരുവനന്തപുരം പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികളാണ്. (Two suspects escape from police custody in Kollam)
കടയ്ക്കലിൽ ചെറുകുളത്തിന് സമീപം എത്തിയപ്പോൾ മൂത്രമൊഴിക്കണം എന്ന് പറഞ്ഞതിനാലാണ് സെയ്ദലവി, അയൂബ് ഖാൻ എന്നിവരെ വാഹനം നിർത്തി പുറത്തിറക്കിയത്.
പിന്നാലെ, ഇവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തിരച്ചിൽ തുടരുന്നുണ്ട്.