ആലപ്പുഴ : ഇന്നലെ വൈകുന്നേരം മുതൽ ആലപ്പുഴയിൽ രണ്ടു വിദ്യാർത്ഥികളെ കാണാതായി. അരൂക്കുറ്റിയിലാണ് സംഭവം. മുരാരി (16), ഗൗരി ശങ്കർ (16) എന്നീ കുട്ടികളെയാണ് കാണാതായത്. (Two students have gone missing in Alappuzha)
ഇരുവരും പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥികളാണ്. സ്‌കൂൾ വിട്ട് വന്ന ശേഷം ഇവരെ കാണാതാവുകയായിരുന്നു.
പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.