പാലക്കാട് : ചിറ്റൂർ പുഴയിലെ ഷണ്‍മുഖം കോസ് വേയിൽ ഓവ്ചാലിനുള്ളിൽ അകപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു. കോയമ്പത്തൂരിലെ കോളജില്‍ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ ശ്രീഗൗതം, അരുൺ കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്.
പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ യുവാക്കൾ അകപ്പെടുകയായിരുന്നു. യുവാക്കൾ കുളിക്കാനാണ് പുഴയിലെത്തിയത്.
ഓവിനുള്ളിൽ അകപ്പെട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു. മുങ്ങിപ്പോയ രാമേശ്വരം സ്വദേശി ശ്രീഗൗതത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെയ്‌വേലി സ്വദേശി അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്.