
പാലക്കാട്: ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർഥികള്‍ ഒഴിക്കില്‍പ്പെട്ടു. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാർഥികളാണ് ഒഴുക്കില്‍പ്പെട്ടത്.
പുതുനഗരം സ്വദേശി കാർത്തിക്ക് (19), ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരും പ്ലസ്റ്റു വിദ്യാര്‍ഥികളാണ്.വിദ്യാർഥികള്‍ക്കായി പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്.