മലപ്പുറത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു ; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു |accident death

മലപ്പുറം അരീത്തോട് വലിയപറമ്പില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം.
accident death
Published on

തിരൂരങ്ങാടി: ദേശീയപാത 64 തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു.നാലുപേര്‍ക്ക് പരിക്ക്. വൈലത്തൂർ സ്വദേശി ഉസ്മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവരാണ് മരിച്ചത്. പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്ക് പരുക്കേറ്റു.

തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം അരീത്തോട് വലിയപറമ്പില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം.കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.

ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.പരിക്കേറ്റ മൂന്നുപേരെയും കോട്ടയ്ക്കലിലും തിരൂരങ്ങാടിയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർഥികളാണ്.

Related Stories

No stories found.
Times Kerala
timeskerala.com