
കണ്ണൂർ: കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾക്ക് പൂട്ടു വീഴുന്നു(railway stations). കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനും കണ്ണൂരിലെ ചിറക്കൽ സ്റ്റേഷനുമാണ് അടയ്ക്കുന്നത്.
നഷ്ടത്തിലായതിനെ തുടർന്നാണ് തീരുമാനം. ഈ സ്റ്റേഷനുകളിൽ നിലവിൽ പാസഞ്ചർ തീവണ്ടികൾ മാത്രമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ ഇതും അവസാനിപ്പിക്കുമെന്ന് റെയിൽവെ വ്യക്തമാക്കി. ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ റെയിൽവെ മാറ്റി നിയമിക്കും.