
കോഴിക്കോട് : മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ നടപടി എടുത്തത്.നേരത്തെ, കേസില്‍ രണ്ടു പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഇവര്‍ പ്രതികളുമായി നടത്തിയത് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു പൊലീസുകാരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.