
കൊണ്ടോട്ടി : ചാലിയാറിലെ വ്യാപക മണൽകടത്തിൽ രണ്ടുപേർ പിടിയിൽ. രാത്രികാല പോലീസ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ പിടികൂടിയ വാഹനത്തിന്റെ ഡ്രൈവർ ഫൈസൽ നാരങ്ങാളിയും അന്ധിഗൃത മണലെടുപ്പിന് സൗകര്യം ചെയ്തുനൽകിയ സ്ഥല ഉടമ മുഹമ്മദ് എന്ന മൈമൂസയാണ് പിടിയിലായത്. ഒക്ടോബർ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒൻപതു മണിയോടെ കടവിൽ അനധിഹരിതമണലെടുപ്പ് നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധനക്ക് എത്തിയത്. പോലീസുകാരെകണ്ട ലോറിഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുപേരും പിടിയിലാകുന്നത് പുഴമണൽ വാരൽ നിരോധന നിയമം നിൽക്കുന്നതിനാൽ കെ പി ആർ ബി ,ആർ ആർ എസ് വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.