
തിരുവനന്തപുരം : തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണൻ ആലി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
കൃഷ്ണന്റെ പക്കൽ നിന്നും 4.05 ഗ്രാമും ആലി മുഹമ്മദിന്റെ കൈയിൽ നിന്നും 5 ഗ്രാമും എംഡിഎംഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.വഴുതക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കൽ കമ്മറ്റി അംഗം കൃഷ്ണനാണ് അറസ്റ്റിലായത്.
എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു. മൊത്തം 9.05 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.ബൈക്കിലെത്തിയ രണ്ടുപേർക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇവരെ പിടികൂടിയത്.