തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരണപ്പെട്ടത്.
അപകട സമയത്ത് അഞ്ച് പേർ വള്ളത്തിൽ ഉണ്ടായിരുന്നു.അതിൽ മൂന്ന് പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.