ആലപ്പുഴ : പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ തൃക്കുന്നപ്പുഴ ചെന്നിട്ടതെക്ക് പുത്തന്‍വീട്ടില്‍ ജനാര്‍ദ്ധനന്‍ മകന്‍ സന്തോഷ്(48), എറുണാകുളം മൂവാറ്റുപുഴ തണ്ടാശ്ശേരിയില്‍ വീട്ടില്‍ താഹ മകന്‍ ഷിയാസ്(41) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സന്തോഷ് താമസിക്കുന്ന ഓച്ചിറയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 44.54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്‍പ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ചു നല്‍കിയ ഷിയാസിനെ സമീപമുള്ള ആഡംബര ഹോട്ടലില്‍ നിന്നും പിടികൂടിയത്.ഷിയാസ് കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനടത്തുന്നത്.