
തിരുവനന്തപുരം: ചിറയിൻകീഴിൽ വിൽപ്പനയ്ക്കായി എത്തിച്ച 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.
ചിറയിൻകീഴ് മാമ്പള്ളി സ്വദേശി ഷിബിൻ, നെടുമങ്ങാട് തൊളിക്കോട് സ്വദേശി ജയകുമാർ എന്നിവരെ പിടിയിലായത്.ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന മദ്യ ശേഖരവുമാണ് പിടിച്ചെടുത്തത്.
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് കടത്തിയ മദ്യശേഖരം കണ്ടെത്തിയത്.ഡ്രൈ ഡേയിൽ വിൽക്കാനെത്തിച്ച മദ്യമാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു.