കൽപ്പറ്റ: വയനാട്ടിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട(hybrid cannabis). വയനാട് മൊതക്കരയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിലായത്.
സംഭവത്തിൽ കണ്ണൂർ അഞ്ചാംപീടിക സ്വദേശി കെ. ഫസല്‍, തളിപറമ്പ് സ്വദേശിനി കെ. ഷിന്‍സിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ഇവർ സഞ്ചരിച്ച ബിഎംഡബ്ല്യു കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാറും ഇവരുടെ കൈവശം ഉണ്ടായിരുന്ന 96,290 രൂപയും, മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.