
കോഴിക്കോട് : എരഞ്ഞിപ്പാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശിൾ അറസ്റ്റിൽ.മധു സ്വൈൻ (28 വയസ്), സിലു സേദി (26 വയസ്) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 21.2 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.