
കാസർഗോഡ് : ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മൊഗ്രാലിൽ ക്രെയിൻ പൊട്ടി വീണു. അപകടത്തിൽ 2 തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. (Two men died as crane collapsed in Kasaragod)
ഉച്ചയോടെയാണ് സംഭവം. മരിച്ചത് വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്. അപകടത്തിൽപ്പെട്ടത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ്.
ദേശീയ പാത 66ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.