

ബംഗളൂരു: മൈസൂരു ഗുണ്ടൽപേട്ടിനു സമീപം ബേഗൂരിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു. വയനാട് കൽപ്പറ്റ മടക്കിമല കരിഞ്ചേരിയിൽ സ്വദേശികളായ ബഷീർ (53), ബന്ധു ജസീറ (28) എന്നിവരാണ് മരിച്ചത്. മലേഷ്യയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവർ കൽപ്പറ്റയിലെ വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബഷീറിൻ്റെ ഭാര്യ നസീമ (42), മുഹമ്മദ് ഷാഫി (32), മൂന്നുവയസ്സുകാരനായ ഐസൻ ഹനാൻ എന്നിവരെ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ചവരുടെ മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.