
മലപ്പുറം : നിയന്ത്രണം വിട്ട പാർസൽ ലോറി നിർത്തിയിട്ട സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. വെളിമുക്ക് ദേശീയപാതയിൽ അപകടം ഉണ്ടായത്. സംഭവത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) എന്നിവരാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ജയൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചിന്നൻ മരിച്ചത്.