മലപ്പുറം: നിലമ്പൂര്‍ മമ്പാട് കൂളിക്കലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. സംഭവത്തിൽ കബീര്‍, യൂനുസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരുക്കുകളോടെ കബീറിനെ ആശുപത്രിൽ പ്രവേശിപ്പിച്ചു.യൂനുസ് മമ്പാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും തോട്ടിൽ കുളിക്കാന്‍ പോകുന്ന സമയത്താണ് കാട്ടുപന്നി ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസിയായ യാക്കൂബ് പറഞ്ഞു.