
കോഴിക്കോട് : സ്വകാര്യ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.അപകടത്തിൽ ബസ്സിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസ്സാരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കേസെടുത്ത് പൊലീസ്.