കോഴിക്കോട് : കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. പേരാമ്പ്ര കല്‍പ്പത്തൂര്‍ പറമ്പത്ത് അനൂപിന്റെ മകള്‍ സാക്ഷി(11), സമീപവാസിയായ കാവുംപൊയില്‍ രാജന്‍ (79)എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.വീട്ടിനകത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന സാക്ഷിയെ കുറുക്കന്‍ വീട്ടിനുള്ളില്‍ കയറി കടിക്കുകയായിരുന്നു. ഇവിടെ നിന്നും ഓടിരക്ഷപ്പെടുന്ന വഴിക്കാണ് സമീപവാസിയായ രാജനും കടിയേറ്റത്.
പ്രദേശത്തുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും കുറുക്കന്റെ കടിയേറ്റു.കടിയേറ്റവരെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.