
ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോമിൽ നിന്നുമാണ് കുട്ടികളെ കാണാതായത്.
സൂര്യ അനില്‍ കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്.ഇന്ന് പുലര്‍ച്ചെ ഇരുവരും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.