കാട്ടാനയെ ഓടിക്കുന്നതിനിടെ ചെന്നുപെട്ടത് കരടിയുടെ മുന്നിൽ: 2 വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക് | Bear

ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
Two forest department employees injured after running into a bear while chasing away a wild elephant
Published on

പാലക്കാട്: കാട്ടാനയെ വനത്തിലേക്ക് ഓടിക്കുന്നതിനിടെ കരടിയുടെ മുന്നിൽപ്പെട്ട വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. പാലക്കാട് മുതലമട കള്ളിയമ്പാറയിലാണ് സംഭവം ഉണ്ടായത്.(Two forest department employees injured after running into a bear while chasing away a wild elephant)

ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജെ. സനോജ്, കെ. ഗണേശൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല.

Related Stories

No stories found.
Times Kerala
timeskerala.com