
പാലക്കാട്: കോങ്ങാട് കെപിആർപി സ്കൂളിലെ 13 വയസുള്ള രണ്ട് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി(missing). രാവിലെ ട്യൂഷന് പോയശേഷം സ്കൂളിലേക്ക് പോകുമെന്ന് പറഞ്ഞാണ് ഇരുവരും വീടുകളിൽ നിന്നും ഇറങ്ങിയെന്നാണ് വിവരം. എന്നാൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്താതിരുന്നതോടെ അധ്യാപകർ വീട്ടിൽ വിവരം അറിയിച്ചു. ഇതോടെയാണ് കുട്ടികളെ കാണാനാകില്ലെന്ന് തിരിച്ചറിഞ്ഞത്.
രക്ഷിതാക്കളും അധ്യാപകരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കുട്ടികളെ മാർക്ക് കുറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ശകാരിച്ചിരുന്നതായും ഇതേ തുടർന്ന് കുട്ടികൾ നാടുവിട്ടിരിക്കാമെന്നുമാണ് വിലയിരുത്തൽ. കുട്ടികളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് ഈ 9497947216 നമ്പരിൽ ബന്ധപ്പെടാം.