
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതാഘാതമേറ്റ് രണ്ടു പേർ മരിച്ചു(electrocution). പാലക്കാട് കൊടുംമ്പലിലും തിരുവനന്തപുരത്ത് ആറ്റിങ്ങലിലുമാണ് രണ്ടുപേർ ഷോക്കേറ്റ് മരിച്ചത്. പാലക്കാട് കൊടുമ്പലിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മാരിമുത്തു (65) ആണ് മരിച്ചത്.
ആറ്റിങ്ങലിൽ ഷോക്കേറ്റ് മരിച്ചത് പൂവൻപാറ സ്വദേശി ലീലാമണി(87)യാണ്. ഇലക്ട്രിക് ലൈൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ് ലീലാമണിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, പാലക്കാട് വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു.