കുന്നംകുളം : തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും കാർ യാത്രികയുമാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു.
എറണാകുളത്തെ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) ആണ് മരിച്ചത്.പുഷ്പയുടെ ഭര്‍ത്താവ് ആന്റണിയുടെ നില ഗുരുതരമാണ്. ആന്റണി അമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
എതിർ ദിശയിൽ വന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി ആംബുലൻസ് മുന്നിൽ പെടുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ആംബുലന്‍സ് റോഡില്‍ മറിഞ്ഞു. ആംബുലന്‍സിലെ ഓക്‌സിജന്‍ വെന്റിലേറ്ററടക്കം റോഡില്‍ തെറിച്ചു വീണു.ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.