പാലക്കാട് : വാണിയംകുളത്ത് രണ്ടുദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. വാണിയംകുളം മാന്നന്നൂരിലാണ് വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്നന്നൂര്‍ വടക്കേകുന്നത്ത് വീട്ടില്‍ വേലുക്കുട്ടി(62)യെയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി സംശയമുണ്ട്.
രണ്ട് ദിവസമായി വേലുക്കുട്ടിയെ പുറത്ത് കാണാത്തതിനാല്‍ അയല്‍ക്കാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനാല്‍ നാട്ടുകാര്‍ വീട്ടില്‍ അന്വേഷിച്ചെത്തി. തുടർന്ന് വീടിന്റെ വാതില്‍ തുറന്നിട്ടിരുന്നെങ്കിലും ആളെ കണ്ടിരുന്നില്ല. ഇതോടെ നടത്തിയ പരിശോധനയിലാണ് വേലുക്കുട്ടിയുടെ മൃതദേഹം വീടിനകത്ത് നിന്ന് കണ്ടെത്തിയത്. പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വേലുക്കുട്ടിയുടെ മരണ കാരണം വ്യക്തമല്ല.