പാലക്കാട്: ജ്യൂസ് കുപ്പിയിൽ സൂക്ഷിച്ചിരുന്ന കന്നുകാലികൾക്കുള്ള കുളമ്പ് രോഗത്തിനുള്ള മരുന്ന് അബദ്ധത്തിൽ കുടിച്ചതിനെ തുടർന്ന് രണ്ട് സഹോദരങ്ങൾക്ക് പൊള്ളലേറ്റു. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളായ 10-ഉം 6-ഉം വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.(Two children in Palakkad hospitalised after drinking medicine thinking it was juice)
നവംബർ 4-ന് വൈകുന്നേരമാണ് സംഭവം നടന്നത്. ജ്യൂസ് കുപ്പിയിൽ നിറച്ച നിലയിലായിരുന്നു മരുന്ന്. ഇത് കുടിച്ച ഉടൻ രുചി വ്യത്യാസം കാരണം കുട്ടികൾ തുപ്പിക്കളയുകയായിരുന്നു. കുളമ്പ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്നിൽ അമ്ലാംശം (ആസിഡിക് സ്വഭാവം) ഉള്ളതിനാൽ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്.
ഇരുവരും നിലവിൽ അങ്കമാലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.