
കോഴിക്കോട്: പൂനൂർ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാന്തപുരം അലങ്ങാപ്പൊയിലിൽ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകീട്ട് ഏഴുമണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തിൽ നിന്നും കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.