കാഞ്ഞങ്ങാട് കുളത്തിൽവീണ് ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു ; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം |Drown death

പാലക്കി സ്വദേശി അഫാസ് (9), അൻവർ (11) എന്നിവരാണു മരിച്ചത്.
drown death
Published on

കാഞ്ഞങ്ങാട്‌: കാസര്‍കോട് കാഞ്ഞങ്ങാട് കുളത്തിൽവീണ് ര​ണ്ടു കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു.മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്.പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹാഷിഖ് എന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. അപകടത്തിൽ മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ്.

കുട്ടികൾ കുളത്തിന് പടവുകളില്‍ ഇരുന്ന് കളിക്കുകയായിരുന്നു. മൂന്ന് പേരും അബദ്ധത്തിൽ കുളത്തിലേക്ക് വീണുപോവുകയായിരുന്നു. പള്ളിയുടെ പരിസരത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രണ്ടുകുട്ടികള്‍ മരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com