റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : ആവശ്യമായ രേഖകൾ ഇല്ലാതെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ എളമരം റോഡിലെ കുനിക്കുത്ത് വാടക കോട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന രണ്ട് ബംഗ്ലാദേശികളെ പിടികൂടി.
ഇവരിൽനിന്ന് 25 ഗ്രാം കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ജില്ലാ ആൻറി നാർകോട്ടിക് സ്കോഡിൻറെ പരിശോധനയിലാണ് 25 ഗ്രാം കഞ്ചാവ് പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഇന്ത്യൻ പൗരന്മാർ അല്ല എന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽ വിസയോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു.