കൽപ്പറ്റ : വയനാട് ലക്കിടിയിൽ വാഹന പരിശോധനയിൽ മെത്താംഫെറ്റമിനുമായി രണ്ട് പേർ അറസ്റ്റിൽ. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായിൽ വി.പി. മുഹമ്മദ് ശിഹാബ് (42), താമരശേരി തിരുവമ്പാടി മാട്ടുമ്മൽ എ.കെ. ശാക്കിറ (30)എന്നിവരാണ് അറസ്റ്റിലായത്.
3.06 ഗ്രാം മെത്താംഫെറ്റമിനുമായി പ്രതികളെ എക്സൈസ് സംഖം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്സൈസ് സംഘം അറിയിച്ചു.
കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിൽ പ്രദേശത്ത് കർശന പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.