

ആനച്ചാല്‍: ഇടുക്കി ആനച്ചാലില്‍ ആനക്കൊമ്പുകളുമായി രണ്ട് പേര് പിടിയില്‍. പാതമേട് സ്വദേശികളായ സിഞ്ചുക്കുട്ടന്‍, മണി, എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.
രണ്ട് കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്. പള്ളിവാസല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പ് അറിയിച്ചത് .