കോഴിക്കോട് : വടകരയില്‍ നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. വടകര സ്വദേശി മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രദീപന്‍, ഇയാളുടെ അളിയനും ഒഡീഷ സ്വദേശിയുമായ അജിത്ത് പാലി എന്നിവരെയാണ് അറസ്റ്റിലായത്.
ഇവരുടെ വീട്ടില്‍ നിന്നുമാണ് നാല് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രദീപന്റെ ഭാര്യയുടെ സഹോദരനാണ് ഒഡീഷ സ്വദേശിയായ അജിത്ത് പാലി. ഇയാളുടെ നേതൃത്വത്തില്‍ കഞ്ചാവ് ഒഡീഷയില്‍ നിന്നും എത്തിക്കുകയായിരുന്നു. പ്രദീപന്‍ ഇതിനു മുന്‍പും രണ്ട് എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഇയാളും നിരീക്ഷണത്തിലായിരുന്നു.