കോഴിക്കോട് : കോഴിക്കോട് മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ.കോഴിക്കോട് സ്വദേശികളായ റഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായത്. 250 ഗ്രാം എംഡിഎംഎയും 99 എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
തിങ്കളാഴ്ച രാവിലെ കോഴിക്കോട് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി കോഴിക്കോടേക്ക് വരുമ്പോഴാണ് അറസ്റ്റിലായത്. പൊലീസ് പരിശോധനയിൽ പ്രതികളുടെ ലഗേജിൽ നിന്നും വാട്ടർ ഹീറ്റർ കണ്ടെത്തി. ഇതിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മയക്കുമരുന്ന് എത്തിച്ച് കേരളത്തിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടുപേരെയും കോഴിക്കോട് കസബ പൊലീസിന് കൈമാറി.