
ആലുവ: അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എംഡിഎംഎയും മൂന്ന് കിലോ കഞ്ചാവുമായി രണ്ട്‍ പേർ അറസ്റ്റിൽ. റൂറൽ ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റുണ്ടായത്.
അങ്കമാലിയിൽ നിന്നും 200 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ നിന്നും 20 ഗ്രാം എംഡിഎംഎയും മൂന്നുകിലോ കഞ്ചാവുമായി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവർ പിടിയിലായത്.
ബംഗളൂരുവിൽ നിന്നാണ് രണ്ടുപേരും മയക്കുമരുന്ന് എത്തിച്ചത്. അന്തർസംസ്ഥാന ബസിൽ ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ചനിലയിൽ കടത്തുകയായിരുന്ന രാസലഹരിയാണ് റിഷാന്റെ പക്കൽ നിന്ന് പിടികൂടിയത്.
ആലുവയിൽ റയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവും എംഡിഎംഎയുമായി നിബിനെ പിടികൂടിയത്.