
കണ്ണൂർ: ചാലാട് മണലിലെ ക്വാർട്ടേഴ്‌സിൽ നിന്ന് എംഡിഎംഎയും ആധുധങ്ങളുമായി രണ്ട് പേർ അറസ്‌റ്റിൽ .സി കെ സീനത്ത്, ഷാഹിദ് അഫ്‌നാസ് എന്നിവരാണ് അറസ്‌റ്റിലായത്.
പ്രതികളുടെ പക്കൽ നിന്നും എംഡിഎംഎയും വടിവാളും നഞ്ചക്കും കണ്ടെത്തി. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും മണലിലെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നെന്ന വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
പരിശോധനയ്‌ക്കിടെ സീനത്തിന്റെ കൈയിൽ നിന്ന് 1.40 ഗ്രാം എംഡിഎംഎ പിടികൂടി. പരിശോധനാസമയത്ത് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടറിൽ എത്തിയ ഷാഹിദ് അഫ്‌നാസിൽനിന്ന് നാലു ഗ്രാം കഞ്ചാവ് പിടിച്ചു.