
പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. പ്രതികളിൽ നിന്നും 338 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്.
മലപ്പുറം മേലാറ്റൂര്‍ ചെമ്മണിയോട് എച്ച്. മുഹമ്മദ് നാഷിഫ് (39) മലപ്പുറം ആലുങ്കല്‍ കര്‍ക്കിടംകുന്ന് എച്ച്. ഫാസില്‍ (32) എന്നിവരാണ് അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയിലെ നടുപ്പൂണി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.