കൊല്ലം : വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. നെടുമ്പന വില്ലേജില്‍ മുട്ടക്കാവ് സാബിര്‍ മന്‍സിലില്‍ സാബിര്‍ ആരുഫ് (39), നെടുമ്പന വില്ലേജില്‍ മുട്ടക്കാവ് നജ്മ മന്‍സിലില്‍ നജ്മല്‍(27) എന്നിവരെയാണ് കൊട്ടിയം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
'മുക്ത്യോദയം' എന്ന ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതന്റെ ഭാഗമായി ലഭിച്ച രഹ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കൾ അതിരാവിലെ മൂന്നരയോടെ മൈലാപ്പൂര്‍ തൈക്കാവ് ജങ്ഷന് സമീപത്തുനിന്നാണ് പ്രതികള്‍ വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ട് വന്ന 295.96 ഗ്രാം എംഡിഎംഎ പിടികൂടിയത്.