കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ നിന്നും 155 ഗ്രാംഎംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റിൽ.മ ലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടില്‍ ഷഹീദ് ഹുസൈന്‍ (28), കടലുണ്ടി ചാലിയം സ്വദേശി വൈരം വളപ്പില്‍ വീട്ടില്‍ അബു താഹിര്‍ (25) എന്നിവരാണ് പിടിയിലായത്.
സിറ്റി ഡാന്‍സാഫും ഫറോക്ക് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധന നടത്തിയത്.ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന കാരിയര്‍മാരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
കാറില്‍ ലഹരിമരുന്ന് കൊണ്ടുവരുന്നതിനിടെ രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഓണം വിപണി ലക്ഷ്യമിട്ടാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.