
കോഴിക്കോട് : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
മൊറയൂർ സ്വദേശികളായ നബീൽ, ഇർഫാൻ ഹബീബ് എന്നിവരാണ് കേസിൽ പിടിയിലായത്. അഞ്ചംഗ സംഘം തൃപ്പനച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ വച്ച് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് ഷാലുവിനെ മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കി പോലീസ്.