കൊല്ലം : കൊല്ലത്ത് രണ്ടര വയസ്സുകാരിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. സജീർ – സൗമ്യ ദമ്പതികളുടെ മകൾ ഹഫ്സയ്ക്കാണ് നായയുടെ കടിയേറ്റത്. ചിതറ തലവരമ്പിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവ് നായ കൈയിൽ കടിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയതോടെ നായ ആക്രമണത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി.