

കൊച്ചി: കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള നിർണ്ണായക നീക്കവുമായി ബിജെപി നേതൃത്വം (Twenty20 Joins NDA Kerala). കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടിയെ എൻഡിഎ മുന്നണിയിലെത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് സാബു എം. ജേക്കബും തമ്മിൽ കൂടിക്കാഴ്ച നടത്തി. കൊച്ചിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയിൽ ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നത് സംബന്ധിച്ച പ്രാഥമിക ധാരണയായതായാണ് സൂചന. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപി ഈ സഖ്യത്തിന് മുൻകൈ എടുക്കുന്നത്. ട്വന്റി 20 പാർട്ടിയുടെ സ്വാധീന മേഖലകളിൽ, പ്രത്യേകിച്ച് എറണാകുളം ജില്ലയിൽ ബിജെപിക്ക് ഈ നീക്കം വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. വികസന രാഷ്ട്രീയവും കോർപ്പറേറ്റ് ഭരണ മാതൃകയും ഉയർത്തിപ്പിടിക്കുന്ന ട്വന്റി 20-യുടെ സാന്നിധ്യം എൻഡിഎയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന് ബിജെപി നേതൃത്വം കരുതുന്നു.
സംസ്ഥാനത്തെ പരമ്പരാഗത രാഷ്ട്രീയ മുന്നണികളായ എൽഡിഎഫിനും യുഡിഎഫിനും ഈ പുതിയ സഖ്യം വലിയ വെല്ലുവിളിയാകും. ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നതോടെ വോട്ടുകൾ ഏതു രീതിയിൽ ഭിന്നിക്കുമെന്നത് സംബന്ധിച്ച് ഇടത്-വലത് മുന്നണികൾ ആശങ്കയിലാണ്. തെരഞ്ഞെടുപ്പിന് മുൻപ് ശക്തമായ ഒരു മൂന്നാം ബദൽ രൂപീകരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായി ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
In a major political shift in Kerala, the Twenty20 party is set to join the NDA alliance. This follow a high-level meeting between BJP State President Rajeev Chandrasekhar and Twenty20 Chief Sabu M. Jacob in Kochi. The alliance aims to strengthen the NDA's presence, particularly in Ernakulam district, ahead of the upcoming Assembly elections. This strategic move by the BJP is expected to significantly alter the political landscape of the state, posing a challenge to the traditional LDF and UDF fronts.