തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20: 90% സ്ത്രീ സംവരണം ഉറപ്പാക്കി, ചിഹ്നം മാമ്പഴം | Twenty 20

25 സ്ഥാനാർഥികളെയാണ് ട്വന്റി 20 പ്രഖ്യാപിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20: 90% സ്ത്രീ സംവരണം ഉറപ്പാക്കി, ചിഹ്നം മാമ്പഴം | Twenty 20
Published on

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പാർട്ടി. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലേക്കും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേക്കും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലേക്കുമുള്ള 25 സ്ഥാനാർഥികളെയാണ് ട്വന്റി 20 പ്രഖ്യാപിച്ചത്.(Twenty 20 announces candidates even before local body election notification)

സ്ഥാനാർഥി നിർണയത്തിൽ 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയതായി പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബ് വ്യക്തമാക്കി.

മാമ്പഴമാണ് ട്വന്റി 20യുടെ തിരഞ്ഞെടുപ്പ് ചിഹ്നം. മത്സരിക്കുന്ന മുഴുവൻ പഞ്ചായത്തുകളിലെയും ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയതായും സാബു എം. ജേക്കബ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com