പന്ത്രണ്ട് വയസ്സുകാരന്റെ ദേഹത്ത് ചട്ടുകം വെച്ച് പൊള്ളിച്ചു ; പിതാവ് അറസ്റ്റിൽ |Crime

പത്തനംതിട്ട വനിതാ പൊലീസാണ് അഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്.
crime
Published on

പത്തനംതിട്ട: പത്തനംതിട്ടയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പൊലീസാണ് അഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്ന് എഫ്ഐആറില്‍ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

2019 മുതൽ സമാനനിലയിലുള്ള പീഡനങ്ങൾ കുട്ടി നേരിട്ടുകയായിരുന്നു. അച്ഛനും അമ്മയും ആറ് വർഷം മുൻപ് നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവരാണ്. അച്ഛനൊപ്പമാണ് 12 വയസുകാരൻ കഴിഞ്ഞിരുന്നത്. ഇതിനിടെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കുട്ടി മൊഴി നൽകി.

Related Stories

No stories found.
Times Kerala
timeskerala.com