

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗത്തിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ വൈദ്യുത വാഹനമായ ടിവിഎസ് ഓര്‍ബിറ്റ് കേരളത്തില്‍ അവതരിപ്പിച്ചു. ദൈനംദിന യാത്രകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകള്‍ ആദ്യമായി അവതരിപ്പിക്കുകയാണ്. 158 കിലോമീറ്റര്‍ ഐഡിസി റേഞ്ച്, ക്രൂസ് കണ്‍ട്രോള്‍, 34 ലിറ്റര്‍ ബൂട്ട് സ്പെയ്സ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ആധുനിക കണക്ടഡ് സംവിധാനങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മേഖലയില്‍ ആദ്യമായി 14 ഇഞ്ച് ഫ്രണ്ട് വീല്‍ അവതരിപ്പിച്ച് ഈ സ്കൂട്ടര്‍ അതുല്യമായ സൗകര്യവും പ്രകടനവുമാണ് 1,04,600 രൂപ (പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെയുള്ള കൊച്ചിയിലെ എക്സ്-ഷോറൂം വില) എന്ന ആകര്‍ഷകമായ വിലയില്‍ അവതരിപ്പിക്കുന്നത്.
കണക്ടഡ് മൊബൈല്‍ ആപ്പ്, മുന്നിലെ വൈസറുമായുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, കളര്‍ എല്‍ഇഡി ക്ലസ്റ്ററും ഇന്‍കമിങ് കോള്‍ ഡിസ്പ്ലേയും തുടങ്ങി ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളുമായാണ് ടിവിഎസ് ഓര്‍ബിറ്റര്‍ എത്തുന്നത്. ഇതിന്‍റെ 3.1 കിലോവാട്ട് ബാറ്ററിയും മെച്ചപ്പെടുത്തിയ എയറോഡൈനാമിക് ശേഷിയും വിപുലമായ റേഞ്ചില്‍ സ്ഥിരതയോടും കാര്യക്ഷമതയോടും കൂടിയ പ്രകടനം ഉറപ്പാക്കുന്നു.
വൈദ്യുത വാഹന രംഗത്തെ തങ്ങളുടെ മേധാവിത്വം ശക്തമാക്കാനും വിശ്വാസ്യതയുടെ ശക്തമായ അടിത്തറ, പുതുമകള്‍ എന്നിവയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ വൈദ്യുത വാഹന രംഗത്തെ നയിക്കാനും തങ്ങള്‍ പ്രതിബദ്ധരാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റും കമ്യൂട്ടര്‍ ആന്‍റ് ഇവി ബിസിനസിന്‍റേയും കോര്‍പറേറ്റ് ബ്രാന്‍ഡ് ആന്‍റ് മീഡിയയുടേയും മേധാവിയായ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
നിയോണ്‍ സണ്‍ബേസ്റ്റ്, സ്ട്രാറ്റോസ് ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലാര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ട്ടിയന്‍ കോപ്പര്‍ എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളില്‍ ടിവിഎസ് ഓര്‍ബിറ്റര്‍ ലഭ്യമാവും.