ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍ പുറത്തിറക്കി

TVS Ntorq 125
Published on

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണരംഗത്തെ ആഗോള പ്രമുഖരായ ടിവിഎസ് മോട്ടോര്‍ കമ്പനി, പുതിയ ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍ പുറത്തിറക്കി. മാര്‍വല്‍ അവഞ്ചേഴ്സ് സൂപ്പര്‍ സ്ക്വാഡ് സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണിത്. മാര്‍വല്‍ സൂപ്പര്‍ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2022ല്‍ ടിവിഎസ് എന്‍ടോര്‍ക്ക് സൂപ്പര്‍ സ്ക്വാഡ് നിരയുടെ ഭാഗമായി ആദ്യം അവതരിപ്പിച്ച ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്‍ രാജ്യത്തുടനീളമുള്ള മാര്‍വല്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ അമേരിക്കയുടെ ധീരമായ പുനര്‍സൃഷ്ടിയായ സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍ ജെന്‍ സീ റൈഡര്‍മാരെ ആകര്‍ഷിക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡിസൈനിലും കളര്‍ സ്കീമിലും ആകര്‍ഷകമായ മാറ്റമാണ് ഇതിനായി വരുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത്-കണക്റ്റഡ് സ്മാര്‍ട്ട് സ്കൂട്ടറാണ് (സമാര്‍ട്ട്കണക്ട്) ടിവിഎസ് എന്‍ടോര്‍ക്ക് 125. ഉയര്‍ന്ന പ്രകടനത്തിനും, ആകര്‍ഷകമായ രൂപഭംഗിക്കും, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചറുകള്‍ക്കും പേരുകേട്ട എന്‍ടോര്‍ക്ക് 125 റൈഡര്‍മാരുടെ ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ്.

പുതിയ ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന് 98,117 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഈ മാസം മുതല്‍ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com